കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
09:54 PM Nov 05, 2018 | Deepika.com
മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ എക്സൈസ് നടത്തിയ പരിശോധയില്‍ എട്ട് പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഡി. സതീഷന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ അഷേര്‍ ഗ്രേസ് വില്ല ജോര്‍ജ് (21) അറസ്റ്റിലായത്. മുമ്പും സമാന കുറ്റ കൃതൃത്തിനു പിടിയിലായിട്ടുള്ള പ്രതിയെ സമര്‍ഥമായി എക്സൈസ് സംഘം വലയിലാക്കുകയായിരുന്നു. അറസ്റ്റിനു പ്രിവന്റീവ് ഓഫീസര്‍ ഏബ്രാഹാം കെ.ജെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അഷ്റഫ്, ഷാനുകൃഷ്ണ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിനി ജോണ്‍, ഡ്രൈവര്‍ സജി കെ.ജെ. എന്നിവര്‍ നേതൃത്വം നല്കി.