പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

09:54 PM Nov 05, 2018 | Deepika.com
മ​ണി​മ​ല: കു​ടും​ബ​ധാ​ര്‍​മി​ക​ത ത​ക​ര്‍​ക്കു​ന്ന കോ​ട​തി വി​ധി​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ണി​മ​ല ഫൊ​റോ​ന പ​ള്ളി​യു​ടെ​യും സ​മീ​പ ഇ​ട​വ​ക​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ണി​മ​ല മെ​യി​ന്‍ പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ഉ​പ​രോ​ധ​സ​മ​രം ജോ​ര്‍​ജ്കു​ട്ടി ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ര്‍​ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ണ്‍ വി. ​ത​ട​ത്തി​ല്‍, ഫാ. ​ജോ​സ​ഫ് ക​ട്ട​പ്പു​റം, ഫാ.​ജോ​സ് ആ​നി​ത്തോ​ട്ടം, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​ന്ന​ത്തു​കു​ഴി, ഫാ.​ആ​ന്‍റോ മു​ട്ട​ത്ത്, ഫാ.​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, പി.​ജെ. ജോ​സ​ഫ്കു​ഞ്ഞ് പു​ളി​മൂ​ട്ടി​ല്‍, മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ ജോ​സ​ഫ്, തോ​മ​സു​കു​ട്ടി ടി.​സി. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.