‘ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​ഭ​യു​ടെ ശ​ബ്ദ​മാ​യി നി​ല​കൊ​ള്ള​ണം’

09:54 PM Nov 05, 2018 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ള​രു​ന്ന ത​ല​മു​റ​യി​ല്‍ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത, ഐ​ക്യം, സാ​ഹോ​ദ​ര്യം മു​ത​ലാ​യ ഗു​ണ​ങ്ങ​ള്‍ ഊ​ട്ടി​വ​ള​ര്‍​ത്തി​ക്കൊ​ണ്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​ഭ​യു​ടെ ശ​ബ്ദ​മാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ടും​ബ​ങ്ങ​ള്‍ കെ​ട്ടു​റ​പ്പോ​ടെ നി​ല​നി​ല്‍​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം സ​മു​ദാ​യ സ്നേ​ഹി​ക​ളാ​യ പൂ​ര്‍​വി​ക​ര്‍ കാ​ട്ടി​ത്ത​ന്ന പാ​ര​മ്പ​ര്യ​മാ​ണ്. അ​വ​ര്‍ പ​ക​ര്‍​ന്നു​ന​ല്കി​യ ന​ന്മ സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ന് പ​ര്യാ​പ്ത​മാ​ണ്. ഇ​തു നി​ല​നി​ർത്തി​ക്കൊ​ണ്ടു​പോ​കു​വാ​നു​ള്ള ദൗ​ത്യം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു​ണ്ട്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ശ​ക്തി​പ്പെ​ടേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ടു​ക്ക​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ റ​വ. ഡോ. ​മാ​ത്യു പാ​ല​ക്കു​ടി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍ മാ​ധ്യ​മ​സെ​മി​നാ​ർ ന​യി​ച്ചു. ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​വി​കാ​രി ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ല്‍, ഗ്ലോ​ബ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ സി​ജോ മു​ണ്ട​മ​റ്റം, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ല്‍, കെ.​കെ. മൈ​ക്കി​ള്‍ കി​ഴ​ക്കേ​ല്‍, ജോ​ബി തെ​ക്കും​ചേ​രി​ക്കു​ന്നേ​ല്‍, റോ​യി ഞാ​ലി​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ വ​ട്ട​ക്കു​ന്നേ​ല്‍, സി​ജോ മൊ​ളോ​പ്പ​റ​മ്പി​ല്‍, ജോ​ളി ഡോ​മി​നി​ക്, ത്രേ​സ്യാ​സ​മ്മ ത​റ​പ്പേ​ല്‍, ക്രി​സ്റ്റി ബോ​ബി, മാ​ത്യു നെ​ച്ചു​മ​ണ്ണി​ല്‍, സാ​റാ അ​ല​ക്സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടോ​മി​ച്ച​ന്‍ പാ​ല​മു​റി സ്വാ​ഗ​ത​വും ആ​ന്‍​സ​മ്മ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നാ​യി 150ലേ​റെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.