ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ശ്ര​ദ്ധേ​യ​മാ​യി

01:31 AM Nov 05, 2018 | Deepika.com
പെ​രി​യ: ദേ​ശീ​യ ബാ​ലാ​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ത​ല മ​ത്സ​രം മു​ട്ടാം​ബ്ലി​ങ്ങ​യും (ഗോ​ൾ​ഡ​ൻ ബെ​റി)​മു​ട്ട​ത്തോ​ടും മ​ഞ്ഞ​ളും ഉ​ള്‍​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച ശാ​സ്ത്ര പ്രോ​ജ​ക്ടു​ക​ള്‍ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 16,17 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ജ​ല​വി​ഭ​വ​വി​നി​മ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് സീ​നി​യ​ര്‍ പ്രോ​ജ​ക്ടു​ക​ളും ര​ണ്ടു ജൂ​ണി​യ​ര്‍ പ്രോ​ജ​ക്ടു​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ റോ​ണി​ത്ത് രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത് മു​ട്ടാം​ബ്ലി​ങ്ങ​യു​ടെ ഔ​ഷ​ധ​ഗു​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ പി.​വി.​നി​ര​ഞ്ജ​ന്‍ അ​വ​ത​രി​പ്പി​ച്ച മ​ഞ്ഞ​ളി​ന്‍റെ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യും സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സി​ലെ ടി.​അ​പ​ര്‍​ണ അ​വ​ത​രി​പ്പി​ച്ച റോ​ഡി​ല്‍​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നും ജ​ല​ത്തി​ലും മ​ണ്ണി​ലും പ​ട​രു​ന്ന പെ​ട്രോ​ള്‍, ഡീ​സ​ല്‍ മാ​ലി​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്.​ശ്രീ​ല​ക്ഷ്മി അ​വ​ത​രി​പ്പി​ച്ച ഡെ​ങ്കി​പ്പ​നി​യു​ടെ​ആ​ഘാ​ത​വും പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന പ​ഠ​ന​വും ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ വി.​ശ്രേ​യ അ​വ​ത​രി​പ്പി​ച്ച ജൈ​വ​കൃ​ഷി​യി​ല്‍ മു​ട്ട​ത്തോ​ടി​ന്‍റെ ഉ​പ​യോ​ഗം എ​ന്ന പ​ഠ​ന​വും സം​സ്ഥാ​ന​ത​ല​മ​ത്സ​ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ തൃ​ക്ക​രി​പ്പൂ​ര്‍ വി​പി​പി​എം​കെ​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സി​ലെ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ണ്ട​ല്‍​കാ​ടു​ക​ളു​ടെ പ​ഠ​നം കൈ​യ​ടി നേ​ടി.
പെ​രി​യ ജ​വ​ഹ​ർ ന​വോ​ദ​യ​വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ല്‍ വി​ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​ഫ.​വി.​ഗോ​പി​നാ​ഥ​ന്‍ , ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി​വ​കു​പ്പ് ഒ​ബ്‌​സ​ര്‍​വ​ര്‍ ഡോ.​പി.​ഹ​രി​നാ​രാ​യ​ണ​ന്‍ ,അ​ക്കാ​ദ​മി​ക്‌ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ര്‍, ആ​ന​ന്ദ​ന്‍ പേ​ക്ക​ടം , ഡോ.​എ.​എ​ന്‍.​മ​നോ​ഹ​ര​ന്‍, ഡോ.​സു​ബ്ര​ഹ്മ​ണ്യ​പ്ര​സാ​ദ് , ഉ​ദു​മ​ഗ​വ.​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജി.​സു​വ​ര്‍​ണ​കു​മാ​ര്‍, പ്ര​ഫ.​കെ.​മാ​ധ​വ​ന്‍​ന​മ്പ്യാ​ര്‍, പ്ര​ഫ.​കെ.​ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.