വീയപുരം: പ്രളയശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ജനങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയ സമയത്തെ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രളയാനന്തരമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും കാന്തപുരത്തിന്റെ നേതൃത്യത്തിലുള്ള സുന്നി സംഘടനകൾ നടത്തിയ ഇടപെടലുകൾ സമൂഹത്തിനാകെ മാതൃകയാണ്. എസ്വൈഎസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കുള്ള പുനരധിവാസ സഹായവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര പുനരുദ്ധാരണ പദ്ധതി പ്രകാരം 100 വീടുകൾക്കുള്ള സഹായവിതരണം, 600 കുടുംബ ങ്ങൾക്കുള്ള ഗൃഹോപകരണ വിതരണം എന്നിവയും വീൽചെയർ, മറ്റ് സഹായവിതരണവും യോഗത്തിൽ നടന്നു. കാൽ കോടിയോളം രൂപയുടെ സഹായ വിതരണമാണ് ഇന്നലെ നടന്നത്. വീയപുരം ആതിരാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്വൈഎസ് ജില്ലാപ്രസിഡന്റ് യു.എം. ഹനീഫ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്ജെയു ജില്ലാപ്രസിഡന്റ് സയ്യിദ് ഹാമിദ് കോയ ബാഫഖി തങ്ങൾ പ്രാർഥന നടത്തി. എസ്വൈഎസ് ജില്ലാജനറൽ സെക്രട്ടറി പി.എസ് മുഹമ്മദ് ഹാഷിം കാമിൽ സഖാഫി, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി എം.എ ഷാഫി മഹ്ളരി, സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍തോമസ്, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ് കുമാർ, കാർത്തികപ്പള്ളി തഹിസിൽദാർ പി.ആർ. പ്രസന്നകുമാർ എന്നിവർ സംബന്ധിച്ചു.
എസ്വൈഎസ് 25 ലക്ഷം രൂപയുടെ സഹായങ്ങൾ വിതരണം ചെയ്തു
10:18 PM Nov 04, 2018 | Deepika.com