ആലപ്പുഴ: ഫിഷറീസ് ജില്ലയിൽ നടപ്പാക്കുന്ന സബ്സിഡിയോടു കൂടിയ പാടശേഖര മത്സ്യകൃഷി (5 ഹെക്ടറിനു മുകളിൽ), ഓരുജല കൂടുമത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ആലപ്പുഴ ബോട്ടുജെട്ടിക്ക് സമീപമുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലഭ്യമാണ്. താൽപര്യമുള്ളവർ 17നകം അപേക്ഷ സമർപ്പിക്കണം. ഫോണ്: 0477-225281
വാർഷികയോഗം
മാവേലിക്കര: എസ്എൻഡിപി 15-ാം നന്പർ തഴക്കര വനിത സംഘത്തിന്റെ വാർഷിക പൊതുയോഗം എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി മൊട്ടക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിത സംഘം സെക്രട്ടറി സുനിതാരവി അധ്യക്ഷത വഹിച്ചു. രമാരാജൻ, സുധാവിജയക്കുട്ടൻ, സുധ വിജയൻ, പുഷ്പാ സുനിൽ, എൻ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
10:18 PM Nov 04, 2018 | Deepika.com