എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ടൈം ​ടേ​ബി​ൾ അ​ശാ​സ്ത്രീ​യം: പി​ജി​ടി​എ

10:12 PM Nov 04, 2018 | Deepika.com
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ സ​മ​യ​വി​വ​ര പ​ട്ടി​ക അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ആ​രോ​പി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള ഗ​ണി​ത ശാ​സ്ത്രം, സ​മൂ​ഹ്യ​ശാ​സ്ത്രം, ഇം​ഗ്ലീ​ഷ് എ​ന്നി​വ​ ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ടൈം​ടേ​ബി​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ൻ, കെ.​ജി. തോ​മ​സ്, സ​ൽ​മോ​ൻ സി. ​കു​ര്യ​ൻ, കെ.​ഷ​ബീ​ർ, എം. ​ര​ശ്മി, ലി​സി സ​ക്ക​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.