വെള്ളമില്ല, സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടി
10:12 PM Nov 04, 2018 | Deepika.com
മൂലമറ്റം: വെള്ളമില്ലാത്തതിനാൽ ശുചി മുറി അടച്ചു പൂട്ടി. അറക്കുളം പഞ്ചായത്തിലെ മൂലമറ്റം ടൗണിലെ ടാക്സി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ശുചി മുറിയാണ് വെള്ളമില്ലെന്ന കാരണത്താൽ അടച്ചു പൂട്ടിയത്. ടൗണിൽ എത്തുന്ന യാത്രക്കാർ, ടാക്സി തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങി നിരവധി ആളുകൾ ഉപയോഗിക്കുന്ന ശുചിമുറിയാണ് അടച്ചത്. ഇതു മൂലം ആളുകൾ ദുരിതത്തിലായി. മിക്ക സമയങ്ങളിലും ഇവിടെ വെള്ളത്തിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനു പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ ഇതു വരെ ശ്രമിച്ചിട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു. ശുചിമുറി എത്രയും വേഗം തുറന്നു നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു .