അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
10:12 PM Nov 04, 2018 | Deepika.com
മൂലമറ്റം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. അറക്കുളം എഫ്സിഐ ഗോഡൗണിനു സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വെള്ളിയാമറ്റം പൂച്ചപ്ര കൊല്ലംകരയില് സാബുവിന്റെ മകന് ജെഫിന് സാബു (21) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് ജെഫിന് സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ ജെഫിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ജെഫിന് പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് മൂന്നിന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്കരിക്കും. അമ്മ: ഷാന്റി. സഹോദരങ്ങള്‍: ജെറിന്, ജെസ്റ്റിന്.