തൊടുപുഴ: തെക്കുംഭാഗം സഹകരണ ബാങ്കിന്റെയും അഞ്ചിരി പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ നെൽകൃഷിക്കാർക്ക് പ്രകൃതി ദുരന്ത ധനസഹായം വിതരണംചെയ്യും. പ്രളയക്കെടുതിയിൽ കൃഷി നശിച്ച കൃഷിക്കാർക്കുള്ള ധനസഹായവിതരണം നാളെ നാലിനു അഞ്ചിരി പാടശേഖര സമിതി ഓഫീസിൽചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിക്കും.
മാർച്ച് നടത്തി
രാജകുമാരി: ജില്ലാ ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ രാജകുമാരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുക, പഞ്ചായത്തിലെ ഗതാഗതരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുക, റോഡുകൾ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സിഐടിയു ജില്ലാ കമ്മിറ്റിയംഗം എം.എൻ. ഹരിക്കുട്ടൻ ഉദ്ഘാടനംചെയ്തു. പി. രവി, ബേബിലാൽ. പി. രാജാറാം, കെ.കെ. തങ്കച്ചൻ, സുമ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെൽകർഷകർക്ക് സഹായംനൽകും
10:10 PM Nov 04, 2018 | Deepika.com