തെ​രു​വു​നാ​യ്ക്ക​ൾ ആ​ടി​നെ ക​ടി​ച്ചു​കൊ​ന്നു

10:10 PM Nov 04, 2018 | Deepika.com
തൊ​ടു​പു​ഴ: തെ​രു​വു​നാ​യ്ക്ക​ൾ ആ​ട്ടി​ൻ​കൂ​ട്ട​ത്തെ ആ​ക്ര​മി​ച്ചു. ഒ​രാ​ട് ച​ത്തു. മ​റ്റൊ​ന്നി​ന്‍റെ കാ​ൽ നാ​യ്ക്ക​ൾ ക​ടി​ച്ചു​മു​റി​ച്ചു. തെ​ക്കു​ഭാ​ഗം അ​യ്യ​ന്പാ​റ വ​ട​ക്കേ​പു​ര​യ്ക്ക​ൽ തോ​മ​സി​ന്‍റെ ഒ​രു​വ​യ​സു​ള്ള പെ​ണ്ണാ​ടി​നെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. അ​ഞ്ച് ആ​ടു​ക​ളെ​യാ​ണ് തോ​മ​സ് വീ​ടി​നു സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ മേ​യാ​ൻ വി​ട്ടി​രു​ന്ന​ത്. മൂ​ന്ന് തെ​രു​വു​നാ​യ്ക്ക​ൾ ചേ​ർ​ന്നാ​ണ് ആ​ടു​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു. ഉ​ട​മ​യും നാ​ട്ടു​കാ​രും​ചേ​ർ​ന്നാ​ണ് നാ​യ്ക്ക​ളെ തു​ര​ത്തി​യോ​ടി​ച്ച് മ​റ്റാ​ടു​ക​ളെ ര​ക്ഷി​ച്ച​ത്.
ഈ ​മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ​പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭ​യ​മാ​ണ്.