സം​സ്ഥാ​ന വ​നി​ത വ​ടം​വ​ലി: കാ​സ​ർ​ഗോ​ഡും ഇ​ടു​ക്കി​യും ജേ​താ​ക്ക​ൾ

10:10 PM Nov 04, 2018 | Deepika.com
തൊ​ടു​പു​ഴ: അ​ൽ അ​സ്ഹ​ർ കോ​ള​ജി​ൽ ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന 13-ാമ​ത് സം​സ്ഥാ​ന വ​നി​ത വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, ആ​ല​പ്പു​ഴ ജി​ല്ല​ക​ൾ കി​രീ​ടം നേ​ടി. അ​ണ്ട​ർ 13- 340 കി​ലോ വി​ഭാ​ഗ​ത്തി​ലും അ​ണ്ട​ർ 17- 400 കി​ലോ വി​ഭാ​ഗ​ത്തി​ലും കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ളാ​യി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ക​ണ്ണൂ​ർ ര​ണ്ടാം​സ്ഥാ​ന​വും എ​റ​ണാ​കു​ളം മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. അ​ണ്ട​ർ 15- 350 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഇ​ടു​ക്കി ജേ​താ​ക്ക​ളാ​യി. ര​ണ്ടാം​സ്ഥാ​നം കാ​സ​ർ​ഗോ​ഡും മൂ​ന്നാം​സ്ഥാ​നം കോ​ഴി​ക്കോ​ടും നേ​ടി. അ​ണ്ട​ർ 17-420 കി​ലോ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും ഇ​ടു​ക്കി ര​ണ്ടാം​സ്ഥാ​ന​വും എ​റ​ണാ​കു​ളം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.