നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​നി​ൽ മ​ഹാ വി​ള​വെ​ടു​പ്പ്

10:10 PM Nov 04, 2018 | Deepika.com
നെ​ടു​ങ്ക​ണ്ടം: കി​ലോ​ക്ക​ണ​ക്കി​ന് കാ​ര​റ്റും വ​ഴു​ത​ന​യും വി​ള​വെ​ടു​ത്ത് നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യി​ലും ത​ങ്ങ​ളു​ടെ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു. സ്കൂ​ളി​ലെ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലെ വ​ഴു​ത​ന, കാ​ര​റ്റ് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. സ്കൂ​ൾ മു​റ്റ​ത്ത് പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന കൃ​ഷി പാ​ഠ​ശാ​ല​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​യും ഒ​രു പാ​ഠ​മാ​ക്കി മാ​റ്റു​ന്ന​ത്. ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. മ​ണ്ണി​ര ക​ന്പോ​സ്റ്റ്, ചാ​ണ​കം തു​ട​ങ്ങി​യ ജൈ​വ വ​ള​ങ്ങ​ളാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സെ​ല​റി, ലെ​റ്റ്യൂ​സ്, പ​മോ​യി, ആ​ർ​ട്ടി​ചോ​ക്ക്, പ​ച്ച​മു​ള​ക് തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി​ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന വി​ഭ​വ​ങ്ങ​ൾ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്.
വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഹെ​ഡ്മാ​സ്റ്റ​ർ ലി​ജി വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ മേ​രി ജോ​സ​ഫ്, വി.​ഡി. ഏ​ബ്ര​ഹാം, സൂ​ര്യ മാ​ത്യു, റി​നു ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.