ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ലി​ടി​ച്ചു നി​ർ​ത്തി

10:10 PM Nov 04, 2018 | Deepika.com
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. കു​ട്ടി​ക്കാ​ന​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ട്ട​യ​ത്തു​നി​ന്ന് കു​മ​ളി​യി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് കൊ​ടും​വ​ള​വി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.
റോ​ഡി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​ൽ ഒ​രു വാ​ഹ​ന​ത്തി​നു​മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന സ്ഥ​ല​ത്ത് നി​യ​ന്ത്ര​ണം വി​ടു​ക​യും ഡ്രൈ​വ​ർ തി​ട്ട​യി​ൽ ഇ​ടി​ച്ചു​നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. വ​ള​വ് തി​രി​യാ​തെ ബ​സ് ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. 45 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു ആ​ർ​ക്കും പ​രി​ക്കി​ല്ല.മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് ഒ​രു​മ​ണി​ക്കു​റി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് കു​ട്ടി​ക്കാ​ന​ത്ത് എ​ത്തി​യ​തെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.