ബി​എ​സ്എ​ൻ​എ​ൽ 4 ജി ​ലോ​ഞ്ചിം​ഗ് ഇ​ന്ന്

10:10 PM Nov 04, 2018 | Deepika.com
തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ൽ 4 ജി ​സേ​വ​നം ഇ​ടു​ക്കി​യി​ൽ വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​എ​സ്എ​ൻ​എ​ൽ 4 ജി ​സേ​വ​നം നി​ല​വി​ൽ​വ​രും.
തൊ​ടു​പു​ഴ, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, നെ​ടും​ക​ണ്ടം എ​ന്നീ എ​സ്ഡി​സി​എ മേ​ഖ​ല​ക​ളി​ൽ 124 ട​വ​റു​ക​ളി​ൽ​കൂ​ടി 4 ജി ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. 4 ജി​യു​ടെ ഇ​ടു​ക്കി ഏ​രി​യ​യി​ലെ ലോ​ഞ്ചിം​ഗ് ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. മൂ​ന്നി​ന് ഗാ​യ​ത്രി ഹാ​ളി​ൽ ജോ​യ്സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​പി.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു, ജി​ല്ലാ ക​ള​ക്ട​ർ കെ ​ജീ​വ​ൻ​ബാ​ബു, ബി​എ​സ്എ​ൻ​എ​ൽ പ്രി​ൻ​സി​പ്പ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ. ​കെ. ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ്, ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് റാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.