ചെറുതോണി: കരിന്പൻ മണിപ്പാറ സെന്റ് മേരീസ് യുപി സ്കൂളിൽ കേരളാ വാരാചരണത്തിന്റെ ഭാഗമായി കേരള ക്വിസ് നടന്നു. എൽപി വിഭാഗത്തിൽ 23 ടീമുകളും യുപി വിഭാഗത്തിൽ 14 ടീമുകളും മത്സരത്തിൽ പങ്കെടുത്തു.
എൽപി വിഭാഗത്തിൽ ക്രിസ് റജി, അഡോണ്‍ ബിനു (സെന്റ് മരിയഗൊരേത്തി എൽപിഎസ് തോപ്രാംകുടി) ഒന്നാംസ്ഥാനം കരസ്ഥമാക്കി. അന്ന റോയ്, താര സി. ടോമി (സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം വാഴത്തോപ്പ്), റോണി ചെറിയാൻ, കാർത്തിക് രാജു (വിമല എൽപിഎസ് വിമലഗിരി) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യുപി വിഭാഗത്തിൽ യു.പി. ഗോപിക, അനുലക്ഷ്മി പി. പ്രസന്നൻ (സെന്റ് മേരീസ് യുപിഎസ് മേരികുളം), ഹാരിസ് ജെ. വാഴപ്പിള്ളി, ജ്യോതിക ലൈജു (സെന്റ് ജോർജ് യുപിഎസ് വാഴത്തോപ്പ്), മെർലിൻ സിജു, ഹെലേന സാജു (സെന്റ് മേരീസ് യുപിഎസ് മുരിക്കാശേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ക്വിസ് മത്സരം രൂപത സെക്രട്ടറി ഫാ. ജോർജ് മുള്ളൂർ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വലിയമംഗലം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കൃപ സിഎംസി, പിടിഎ പ്രസിഡന്റ് ലാലു ജോസഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സ്കൂൾ മാനേജർ സമ്മാനങ്ങൾ വിതരണംചെയ്തു.മണിപ്പാറ സ്കൂളിന്റെ വാർത്താപത്രമായ മണിപ്പാറ വോയ്സിന്റെ പ്രകാശനവും നടന്നു.
മണിപ്പാറ സ്കൂളിൽ കേരള ക്വിസ്
10:08 PM Nov 04, 2018 | Deepika.com