അടിമാലി: പഞ്ചായത്തിലെ തലമാലി ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പ് 29-നു നടക്കും. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്മിത മുനിസ്വാമി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജനറൽ വനിത സംവരണ സീറ്റാണിത്. കോണ്‍ഗ്രസിൽനിന്നും രാജിവെച്ച സ്മിത മുനിസ്വാമി സിപിഎമ്മിൽ ചേർന്നിരുന്നു.
21 അംഗ ഭരണസമിതിയിൽ ഇപ്പോൾ 20 അംഗങ്ങളാണുള്ളത്. യുഡിഎഫിനും എൽഡിഎഫിനും ഒന്‍പത് അംഗങ്ങൾവീതമുണ്ട്. രണ്ട് സ്വതന്ത്രരുമുണ്ട്. ഇവർ ഇടതുപക്ഷത്താണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. 12 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 13-നു നടക്കും.
നാമനിർദേശപത്രിക 15 വരെ പിൻവലിക്കാം. 30-ന് രാവിലെ പത്തുമുതൽ വോട്ടെണ്ണും.
അടിമാലി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് 29-ന്
10:08 PM Nov 04, 2018 | Deepika.com