മേരികുളം: മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് വകുപ്പിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ ക്ലാസെടുത്തു. പ്രിവിന്റീവ് ഓഫീസർ അബ്ദുൾ ജബാർ ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് തടത്തിൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജെ.പി. സെൻ, ഫാ. ഡയോണ്‍ ഇടശേരി, പി.വി. മോൻസൻ, അരുണ്‍ പോൾ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
10:08 PM Nov 04, 2018 | Deepika.com