മ​ദ്യ​പി​ച്ചു സ്കൂ​ൾ​വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ പി​ടി​യി​ൽ

10:08 PM Nov 04, 2018 | Deepika.com
മ​റ​യൂ​ർ: ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി​യി​ലെ വാ​ഹ​ന​ത്തി​നു ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ല. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​നു ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും തെ​ളി​ഞ്ഞു. ഡ്രൈ​വ​റേ​യും വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
നെ​ല്ലി​പ്പെ​ട്ടി ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് മ​റ​യൂ​രി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി​പോ​യ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
മ​റ​യൂ​ർ എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ എ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തു​ട​ർ​ന്ന് ഏ​ഴു​വി​ദ്യാ​ർ​ഥി​ക​ളെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കോ​ള​നി​യി​ലെ​ത്തി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മ​റ​യൂ​ർ​ഗ്രാം സ്വ​ദേ​ശി എം.​എ​സ്. മൂ​ർ​ത്തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.