മ​ണി​മ​ല ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ട​ം: ത​റ​ക്ക​ല്ലി​ടി​ൽ ഇ​ന്ന്

10:02 PM Nov 04, 2018 | Deepika.com
മ​ണി​മ​ല: മ​ണി​മ​ല പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കും. എം​എ​ല്‍​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. മ​ണി​മ​ല ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ത​റ​ക്ക​ല്ലീ​ടി​ല്‍ ക​ര്‍​മം ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശാ ജോ​യി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ ജോ​സ​ഫ്, വാ​ര്‍​ഡ് മെം​ബ​ര്‍ ഷൈ​നി ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

മോ​ട്ടോ​ർ പ്ര​വ​ർ​ത്തനരഹിതം: കം​ഫ​ർ​ട്ടു സ്റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ട​ലിന്‍റെ വ​ക്കി​ൽ

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ന​ട​ത്തു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. സ്റ്റാ​ൻ​ഡി​ൽ ത​ന്നെ​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ മോ​ട്ട​റും രാ​ജേ​ന്ദ്ര മൈ​താ​ന​ത്തെ മോ​ട്ടോ​റും ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​തു മൂ​ലം വെ​ള്ളം ഉ​ന്തു​വ​ണ്ടി​യി​ൽ എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. 200 ലി​റ്റ​ർ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് 60 രൂ​പ​യാ​ണു നി​ര​ക്ക്. പ​ത്തു വീ​പ്പ​യി​ലു​ള്ള വെ​ള്ളം തി​ർ​ന്നാ​ലും 600 രൂ​പാ കം​ഫ​ർ​ട്ടൂ സ്റ്റേ​ഷ​നി​ൽ ല​ഭി​ക്കാ​റി​ല്ല. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വൃ​ത്തി​ഹീ​ന​മാ​ണ്.