കാഞ്ഞിരപ്പള്ളി: താലൂക്ക് - നിയോജക മണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരത്തിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൗൺ സർവീസ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കോട്ടയം ജില്ലയിലെ മറ്റ് നാല് താലൂക്കാസ്ഥാനങ്ങളിലും ടൗൺ സർവീസ് ആരംഭിച്ചിട്ട് കാലങ്ങളായെങ്കിലും കാഞ്ഞിരപ്പള്ളിയെ മാത്രം അവഗണിച്ചിരിക്കുകയാണെന്ന് കാഞ്ഞിരപ്പള്ളി വികസന സമിതി യോഗം ചൂണ്ടി കാട്ടി. മന്ത്രിമാരടക്കം അധികൃതർക്ക് പല തവണ നിവേദനം നൽകിയിട്ടും പരിഹാരമുണ്ടാകാത്ത സ്ഥിതിയാണ്.
കാഞ്ഞിരപ്പള്ളി കോവിൽ കടവ് - കെഎംഎ ജംഗ്ഷൻ - പാറക്കടവ് ടോപ്പ് - നരിവേലി, - വില്ലണി - ആനക്കല്ല് എറികാട്-തുമ്പമട - തമ്പലക്കാട്, കാഞ്ഞിരപ്പള്ളി മണ്ണാറക്കയം - പനച്ചേപ്പള്ളി-കൂവപ്പള്ളി-കാരികുളം - പാലന്പ്ര, കാഞ്ഞിരപ്പള്ളി മണ്ണാറകയം - അഞ്ചിലിപ്പ - വിഴിക്കിത്തോട് - ചേനപ്പാടി -കരിക്കാട്ടൂർ-മണിമല തുടങ്ങിയ റൂട്ടുകളിൽ ടൗൺ സർവീസുകൾ ആരംഭിച്ചാൽ നൂറുകണക്കിന് ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് യോഗം വിലയിരുത്തി.
ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ അധ്യക്ഷതവഹിച്ചു. വി.പി. ഷിഹാബുദീൻ വാളിക്കൽ, വി.എസ്. സലേഷ് വടക്കേടത്ത്, അപ്പച്ചായി പുതുപ്പറമ്പിൽ, എം.കെ. സജിലാൽ മാമൂട്ടിൽ, വി.എസ്. ശ്രീലേഷ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളിയിൽ ടൗൺ സർവീസ് അനുവദിക്കണമെന്ന്
10:02 PM Nov 04, 2018 | Deepika.com