ചിറക്കടവ്: പത്തൊന്പതാം മൈലിൽ നിന്ന് ചെന്നാക്കുന്നുവഴി ചിറക്കടവിലേക്കുള്ള റോഡ് തകർന്ന് ഗതാഗതക്ലേശമേറി. കുഴികൾ നിറഞ്ഞ റോഡിൽ ചെറുവാഹനങ്ങളുടെ യാത്ര ബുദ്ധിമുട്ടിലാണ്. റോഡിന്റെ വശങ്ങളിൽ ടാറിംഗ് തകർന്ന് വീതി കുറയുകയും ചെയ്തു. വെള്ളം കുത്തിയൊഴുകി അരികിലെ മണ്ണൊലിച്ചു പോയതിനാൽ വലിയ വാഹനങ്ങൾ ഓടുമ്പോൾ വശങ്ങളിലെ ടാറിംഗ് തകരുന്നതാണ് പ്രശ്നം.
പോസ്റ്റ് ഓഫീസ് ഉപരോധം
മണിമല: കുടുംബ ധാർമികത തകർക്കുന്ന കോടതി വിധികളും കേരള സർക്കാരിന്റെ നിർദേശങ്ങളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മണിമല മെയിൻ പോസ്റ്റ് ഓഫീസ് രാവിലെ 10ന് ഉപരോധിക്കും. ഉപരോധത്തിന് മണിമല ഫൊറോനയും ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ വിവിധ സംഘടനകളും നേതൃത്വം നൽകും.
പത്തൊന്പതാംമൈൽ -ചിറക്കടവ് റോഡിൽ യാത്രാദുരിതമേറി
10:01 PM Nov 04, 2018 | Deepika.com