കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് നാലാം വാര്‍ഡില്‍പ്പെട്ട മഞ്ഞപ്പള്ളി - തോമ്പലാടി റോഡ് വികസനത്തിനായി ജില്ലാ പഞ്ചായത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. സംസ്ഥാന പാതയായ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിനെയും പ്രധാന പിഡബ്ല്യുഡി റോഡായ എറികാട് - മൂഴിക്കാട് റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മഞ്ഞപ്പള്ളി - തോമ്പലാടി റോഡ് നൂറുകണക്കിന് യാത്രക്കാര്‍ നിത്യേന ഉപയോഗിക്കുന്നതും 150ൽപ്പരം കുടുംബങ്ങളുടെ ഏക യാത്രാ മാര്‍ഗവുമാണ്.
പ്രദേശവാസികള്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ റോഡിന്റെ അടിയന്തര പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ടെൻഡര്‍ ഉറപ്പിച്ച് റോഡ് റീടാറിംഗ്, സൈഡ് വീതികൂട്ടി കോണ്‍ക്രീറ്റിംഗ് എന്നീ പ്രവൃത്തികള്‍ നിര്‍മാണ ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിച്ചു. വിമല ജോസഫ്, സിബി വെങ്ങാലൂര്‍, ജയിംസ് തെക്കേമുറി, റെജികുമാര്‍ അമ്പഴത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
റോഡ് നിര്‍മാണോദ്ഘാടനം
10:01 PM Nov 04, 2018 | Deepika.com