ഡ്രൈ​ഡേ​യി​ല്‍ മ​ദ്യ​വി​ൽ​പ്പ​ന; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

10:01 PM Nov 04, 2018 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: ബി​വ​റേ​ജ​സ് മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല അ​വ​ധി​യാ​യ ഒ​ന്നാം തീ​യ​തി വി​ദേ​ശ​മ​ദ്യ​വി​ൽ​പ്പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​പ്പാ​റ സ്വ​ദേ​ശി മ​ണ​പ്പാ​ട്ട് ജ​യിം​സ് ചാ​ക്കോ​യെ ഈ​രാ​റ്റു​പേ​ട്ട എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. പ്ര​തി​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന​യെ​ക്കു​റി​ച്ച് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ദ്യം ഇ​ര​ട്ടി​യി​ലേ​റെ വി​ല​യ്ക്കാ​ണ് ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പ്ര​തി​യി​ല്‍ നി​ന്നും 1.500 ലി​റ്റ​ര്‍ മ​ദ്യ​വും മ​ദ്യം വി​റ്റ വ​ക​യി​ല്‍ 2000 രൂ​പ​യും ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ല്‍ ഈ​രാ​റ്റു​പേ​ട്ട എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഹ​രീ​ഷ് ച​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജി, ഉ​ണ്ണി​മോ​ന്‍ മൈ​ക്കി​ള്‍, അ​നു​രാ​ജ്, നൗ​ഫ​ല്‍, വ​നി​ത സി​ഇ​ഒ ആ​ര്യ പ്ര​കാ​ശ്, ഡ്രൈ​വ​ര്‍ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.
പ​ന​ച്ചി​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ത്തി​യ ര​ണ്ടു പേ​ര്‍​ക്കെ​തി​രെ യും ​കേ​സെ​ടു​ത്തു. പൊ​തുജ​ന​ങ്ങ​ള്‍​ക്ക് 04822-277999, 212235 9400069519, 9400069511 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പ​രാ​തി​ക​ള്‍ വി​ളി​ച്ച​റി​യി​ക്കാ​മെ​ന്ന് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.