സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

09:58 PM Nov 04, 2018 | Deepika.com
പാ​ലാ: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ്വ​യംതൊ​ഴി​ൽ പ​ദ്ധ​തി​ക​ളി​ലേ​ക്ക് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും പാ​ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ​നി​ന്നു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.
കെ​സ്റു-99 (കേ​ര​ള സ്റ്റേ​റ്റ് സെ​ൽ​ഫ് എം​പ്ലോ​യ്മെ​ന്‍റ് സ്കീം ​ഫോ​ർ ദി ​ര​ജി​സ്റ്റേ​ർ​ഡ് അ​ൺ എം​പ്ലോ​യ്ഡ്): പ​ദ്ധ​തി​പ്ര​കാ​രം തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് കൃ​ഷി, വ്യ​വ​സാ​യം, സേ​വ​ന​മേ​ഖ​ല​ക​ൾ, ബി​സി​ന​സ് തു​ട​ങ്ങി വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഏ​തു സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നും 20 ശ​ത​മാ​നം സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടു​കൂ​ടി ഒ​രു ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കും. വാ​യ്പ എ​ല്ലാ ദേ​ശ​സാ​ത്കൃ​ത/​ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ൾ മു​ഖേ​ന​യും സം​സ്ഥാ​ന/​ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി​യും വി​ത​ര​ണം ചെ​യ്യും. അ​പേ​ക്ഷ​ക​ർ എ​ഴു​ത്തും വാ​യ​ന​യും അ​റി​ഞ്ഞി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 21-50. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. വാ​യ്പ​യ്ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ടു​ന്ന​വ​ർ​ക്കു പ​ത്തു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ്.
മ​ൾ​ട്ടി​പ​ർ​പ്പ​സ് സ​ർ​വീ​സ് സെ​ന്‍റേ​ഴ്സ്/​ജോ​ബ് ക്ല​ബ്: പ​ദ്ധ​തി പ്ര​കാ​രം ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ ചേ​ർ​ന്നു പ​ര​മാ​വ​ധി പ​ത്തു ല​ക്ഷം രൂ​പ വ​രെ പ്രോ​ജ​ക്ട് ചെ​ല​വു​വ​രു​ന്ന സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​വു​ന്ന​താ​ണ്. പ്രൊ​ജ​ക്ട് കോ​സ്റ്റി​ന്‍റെ 25 ശ​ത​മാ​നം അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ വ​രെ സ​ർ​ക്കാ​ർ സ​ബ്സി​ഡി അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണ്. പ്രാ​യ​പ​രി​ധി 21-45 (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ഞ്ചു വ​യ​സും മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്കു മൂ​ന്നു വ​യ​സും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​താ​ണ്). വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ. വാ​യ്പ​ക​ൾ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ വ​ഴി​യാ​ണു വി​ത​ര​ണം ചെ​യ്യു​ന്ന​ത്.