വെള്ളക്കരം കുടിശിക അടയ്ക്കണം
09:58 PM Nov 04, 2018 | Deepika.com
പാലാ: കേരള ജല അഥോറിറ്റി - പാലാ ഡബ്ല്യുഎസ്പി സബ് ഡിവിഷൻ കീഴിൽ പിഎച്ച് സെക്ഷൻ പാലാ, ഈരാറ്റുപേട്ട എന്നീ സെക്ഷൻ ഓഫീസുകളിൽനിന്ന് എടുത്തിട്ടുള്ള ഗാർഹിക, ഗാർഹികേതര വാട്ടർ കണക്ഷനുകളിൽ വാട്ടർ ചാർജ് ഇനത്തിൽ ഒടുക്കേണ്ട കുടിശിക നവംബർ 31 നകം അടയ്ക്കാത്തപക്ഷം ഇനി ഒരറിയിപ്പില്ലാതെ കുടിശികയുള്ള വാട്ടർ കണക്ഷനുകൾ വിഛേദിച്ച് റവന്യൂ റിക്കവറി മുതലായ നടപടികൾ സ്വീകരിക്കുമെന്നു ജല അഥോറിറ്റി പാലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കൂടാതെ ഗാർഹിക കണക്ഷനുകളിലെ ജലം ഗാർഹികേതര ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതും കിണറുകളിലും മറ്റും ഹോസ് ഉപയോഗിച്ച് ജലം സംഭരിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.