ഒ​ത്തൊ​രു​മ​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളു​മാ​യി എ​ആ​ർ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ

09:58 PM Nov 04, 2018 | Deepika.com
ഭ​ര​ണ​ങ്ങാ​നം: അ​ൽ​ഫോ​ൻ​സ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വ​ച്ച് കു​ട്ടി​ക​ൾ മൈ​താ​ന​ത്ത് ഒ​ത്തു​കൂ​ടി കേ​ര​ളീ​യ​രു​ടെ ഐ​ക്യം പ്ര​ക​ട​മാ​ക്കി അ​വ​ത​രി​പ്പി​ച്ച സം​ഘനൃ​ത്ത​വും ക​ലാ​പ​രി​പാ​ടി​ക​ളും ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് ഹൃ​ദ​യ സ്പ​ർ​ശി​യാ​യി. ചി​ത്ര​ര​ച​നാ മ​ത്സ​രം, പ്ര​സം​ഗ മ​ത്സ​രം, ക​വി​താ ര​ച​ന, കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച, സം​സ്കാ​രം, സാ​ഹി​ത്യ സം​ഭാ​വ​ന​ക​ൾ, കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളു​ടെ​യും ഭൂ​മി​ശാ​സ്ത്ര പ്ര​ത്യേ​ക​ത​ക​ൾ വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ ഇ​വ​യൊ​ക്കെ പു​തു​മ നി​റ​ഞ്ഞ​താ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റേ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ആ​ൻ​സ​ൽ മ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നൂ​ജ് ചി​റ​യ്ക്ക​ൽ​പു​ര​യി​ടം, ജൂ​ബി മൂ​ഴി​യാ​ങ്ക​ൽ, ജൂ​ലി ജോ​മി, റ്റെ​സി രാ​ജു, ബി​ൻ​സി മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.