പ്ലാ​ശ​നാ​ലി​ൽ പ​ഴ​മ​യു​ടെ രു​ചി​ക്കൂ​ട്ടു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

09:58 PM Nov 04, 2018 | Deepika.com
പ്ലാ​ശ​നാ​ൽ: പ്ലാ​ശ​നാ​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട​ൻ ഭ​ക്ഷ്യ​മേ​ള-​പ​ഴ​മ​യു​ടെ രു​ചി​ക്കൂ​ട്ടൊ​രു​ക്കി. നാ​ട​ൻ ഉ​ത്പ്പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ചും പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് മേ​ള​യി​ൽ നി​ര​ന്ന​ത്. കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു വേ​റി​ട്ട മേ​ള ന​ട​ത്തി​യ​ത്. എ​ട്ട​ങ്ങാ​ടി, തി​രു​വാ​തി​ര​പ്പു​ഴു​ക്ക്, പി​ടി, ഔ​ഷ​ധ​പാ​യ​സം, അ​ച്ചാ​ർ, ച​മ്മ​ന്തി, അ​ട, അ​പ്പം, ദോ​ശ. പു​ട്ട്, ശീ​ത​ള​പാ​നീ​യം തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ ആ​സ്വ​ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് പാ​നാ​ന്പു​ഴ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​ജി.​ക​രു​ണാ​ക​ര​ൻ, പ്ര​ൻ​സി​പ്പ​ൽ ഷി​ബി ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സെ​ലി​നാ​മ്മ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ണി ത​ക​ടി​യേ​ൽ, എ​ൻ​എ​സ്എ​സ് പ്രോം​ഗ്രാം ഓ​ഫീ​സ​ർ റെ​ജി​മോ​ൾ ഫി​ലി​പ്പ്, ജ​സ്റ്റി ജ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.