അജ്ഞാതൻ വാഹനാപകടത്തിൽ മരിച്ചു
02:22 AM Nov 04, 2018 | Deepika.com
വെഞ്ഞാറമൂട്: അജ്ഞാതൻ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 7.30 ഓടെ വെഞ്ഞാറമൂട് മാമൂട് ജംഗ്ഷനിലായിരുന്നു അപകടം. ഇയാൾ റോഡ് മുറിച്ചുകടക്കവെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മാരുതി ഒമിനി ഇടിച്ചായിരുന്നു അപകടം. ഏകദേശം അറുപത് വയസ് തോന്നിക്കുന്ന ഇദ്ദേഹത്തിന് ആറടിയോളം പൊക്കമുണ്ട്. ചെക്ക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്. വെഞ്ഞാറമൂട് എസ്ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തിയെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മൃതദേഹം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.