കുടുംബശ്രീ സംരംഭ വികസന കാമ്പയിന് തുടക്കമായി
02:18 AM Nov 04, 2018 | Deepika.com
ചീമേനി: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഗ്രാമീണ മേഖലയിലെ വനിതകൾക്ക് ഉപജീവന മാർഗമായി സ്ഥിരമായ തൊഴിലും വരുമാനവും ലഭ്യമാക്കാൻ സംരംഭ വികസന കാമ്പയിന് തുടക്കമായി. സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലാണ് കാമ്പയിൻ ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ട പരിശീലനത്തിന് കയ്യൂർ-ചീമേനി പഞ്ചായത്തിലാണ് തുടക്കമിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കയനി കുഞ്ഞിക്കണ്ണൻ, പഞ്ചായത്തംഗം പി. ഷീന, എം. ലീല, കെ. സുനിത, കെ.വി. സുനിത എന്നിവർ പ്രസംഗിച്ചു.