കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ. കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി സഹകരിച്ചുകൊണ്ട് ഏകതാ ക്ലബ് (ഇന്റഗ്രേഷന്‍ ക്ലബ്) തുടങ്ങി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പയ്യന്നൂര്‍ ശാഖ സീനിയര്‍ ജനറല്‍ മാനേജര്‍ പി.വി. അനീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ വഹാബ് അഴിമതിരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടെസിമോള് ജോര്‍ജ്, പി.കെ. രതീഷ്, മുഹമ്മദ് പള്ളം എന്നിവര്‍ സംസാരിച്ചു.
അറസ്റ്റ് ചെയ്തു
നെല്ലിക്കട്ട: ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെല്ലിക്കട്ടയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തുവരുന്ന ഉത്തര്‍പ്രദേശ് സ്വദേശി അക്രം ഹുസയ്നെ മര്‍ദിച്ചതിന് ബിലാല്‍ നഗറിലെ ഹംസ(36)യാണ് അറസ്റ്റിലായത്.
ഏകതാ ക്ലബ് തുടങ്ങി
02:17 AM Nov 04, 2018 | Deepika.com