ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

02:17 AM Nov 04, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച പു​തി​യ എ​സി​ആ​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ.​വേ​ലാ​യു​ധ​നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, കൗ​ൺ​സി​ല​ർ, ഇ​ട​ത് ഘ​ട​ക​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ക്ഷ​ണ​ക്ക​ത്തി​ൽ സ്ഥാ​നം പി​ടി​ച്ച​പ്പോ​ൾ കോ​ൺ​ഗ്ര​സ്, ബി​ജെ​പി, മു​സ്‌​ലിം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ, ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പു​റ​ത്താ​യി. പ​ല​രും ഉ​ദ്ഘാ​ട​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. ലാ​ബ് സ്ഥാ​പി​ച്ച കെ​എ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് ആ​ണ് പ​രി​പാ​ടി ത​യാ​റാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ നി​സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന് യു​ഡി​എ​ഫ് പ്ര​തി​നി​ധി​യും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പ​ൻ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്എം​സി​യി​ൽ​നി​ന്ന് രാ​ജി​വ​ച്ച​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര​യും അ​റി​യി​ച്ചു.