ബിജെപി-സിപിഎം സംഘര്‍ഷം: രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
02:16 AM Nov 04, 2018 | Deepika.com
ചെമ്മനാട്: കോളിയടുക്കയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാനഗര്‍ പോലീസ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി പ്രവര്ത്തകന് യോഗീഷി(26)ന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ അനുരാഗ്, രഞ്ജിത്ത്, ശ്രീജിത്ത്, ഹരി, രാജേഷ്, അഖില്‍, സജിത്ത് എന്നിവര്‍ക്കെതിരേയും പെരുമ്പളയിലെ സിപിഎം പ്രവര്ത്തകന് ഡി.എസ്. അനുരാഗി(19)ന്റെ പരാതിയില്‍ ബിജെപി പ്രവര്‍ത്തകരായ യോഗീഷ്, വിപിന്‍, ശ്രീജിത്ത്, മണി തുടങ്ങിയവര്ക്കെതിരേയുമാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.