ചെറുപുഴ: ബേക്കറി പലഹാരങ്ങള്‍, ജങ്ക് ഫുഡുകള്‍ എന്നിവയിൽനിന്ന് കുട്ടികളെ രുചികരവും വൈവിധ്യമുള്ളതുമായ ഭക്ഷണ ശീലത്തിലേക്ക് കൊണ്ടുവരുന്നതിനായി പെരിങ്ങോം വയക്കര പഞ്ചായത്ത് ഐസിഡിഎസ് നേതൃത്വത്തില്‍ പാചകമത്സരം സംഘടിപ്പിച്ചു.
പൂരക പോഷകാഹാര വാരാചരണചത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്തിലെ 40 അങ്കണവാടികളില്‍നിന്ന് കൗമാരപ്രായക്കാരായ നൂറോളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. നാടന്‍ ഭക്ഷണങ്ങളായ പുട്ട്, ഇഡലി, ഇടിയപ്പം എന്നിവക്കൊപ്പം കേക്ക്, പുഡ്ഡിംഗ്, വിവിധ തരം പായസങ്ങള്‍, ബിരിയാണി എന്നിവയെല്ലാം കുട്ടികള്‍ തയാറാക്കി മത്സരത്തിന് എത്തിച്ചിരുന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരം പ്രസിഡന്റ് പി. നളിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. നളിനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി.കെ. മഞ്ജുഷ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രമേശന് പേരൂല്‍, ഐസ്ഡിഎസ് സൂപ്പര്‍ വൈസര്‍ കെ. ബീന എന്നിവര്‍ പ്രസംഗിച്ചു.
പാചകമത്സരം സംഘടിപ്പിച്ചു
02:13 AM Nov 04, 2018 | Deepika.com