സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ത​ട​യാ​ന്‍ സ​ബ് ക​മ്മി​റ്റി

02:03 AM Nov 04, 2018 | Deepika.com
മ​ട്ടാ​ഞ്ചേ​രി: ഫോ​ര്‍​ട്ടു​കൊ​ച്ചി ക​മാ​ല​ക്ക​ട​വി​ല്‍ റോ-​റോ ജെ​ട്ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ബ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കാ​ന്‍ കൊ​ച്ചി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ല്‍ തീ​രു​മാ​നം.
പോ​ള​ക്ക​ണ്ടം മാ​ര്‍​ക്ക​റ്റി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ബ് ക​മ്മി​റ്റി​ക്കും രൂ​പം ന​ല്‍​കും. ന​വ​മ്പ​ര്‍ മാ​സ​ത്തി​ല്‍ പ​ട്ട​യ​മേ​ള ത​ട​ത്താ​നാ​യി ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി. ആം​ബ്രോ​സ് യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.
ഞാ​റ​ക്ക​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ പോലീ​സ് സം​ഘ​ത്തെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ല്‍ ആ​ര്‍. ത്യാ​ഗ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, പി.​ടി. വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.