ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കുന്നുവാരം യുപിഎസിലെ മൂന്നു ക്ലാസ് മുറികൾ സ്മാർട്ടാക്കി.
സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബി. സത്യൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ 307 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂൾ പിടിഎയുടെ സഹായത്തോടെ 1,10,000 രൂപ വിനിയോഗിച്ചാണു ക്ലാസ് റൂമുകൾ നിർമിച്ചത്. ആറു ക്ലാസ് റുമുകൾകൂടി നിർമിക്കുന്നുണ്ട്.
കുട്ടികൾക്കുള്ള ഡൈനിംഗ് ഹാളിനായി എംഎൽഎ വികസന ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ബി. സത്യൻ എംഎൽഎ പറഞ്ഞു.
ആറ്റിങ്ങൽ കുന്നുവാരം യുപിഎസിൽ സ്മാർട്ട് ക്ലാസ് മുറികൾ
01:16 AM Nov 04, 2018 | Deepika.com