നെടുമങ്ങാട്: കർഷകർക്ക് കൃഷി സംബന്ധമായ സേവനങ്ങൾ നൽകുന്നതിനായി നെടുമങ്ങാട് ബ്ലോക്കിൽ അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
കൃഷിയിടങ്ങളിലേക്ക് തൊഴിലാളികൾ, വാടകയ്ക്കുള്ള യന്ത്ര സാമഗ്രികൾ, കാർഷികോത്പന്നങ്ങൾ എന്നിവ ആവശ്യമുള്ളവർക്ക് സെന്ററിന്റെ സഹായം ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം ജൈവ കൃഷി പരിശീലന സേവന കേന്ദ്രത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.
ജൈവവഗ്രാമം ജൈവ വിപ്ലവം എന്ന ആശയത്തിന് അഗ്രോ സർവീസ് സെന്റർ വലിയ സഹായം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു പറഞ്ഞു. കൃഷിക്കാവശ്യമായ വിത്തുകൾ, ജൈവ വളം,ജൈവ കീടനാശിനി, നടീൽ വസ്തുക്കൾ എന്നിവ ലഭ്യമാക്കുന്ന ബയോ ഫാർമസിയായും സെന്റർ പ്രവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലിനായി രജിസ്റ്റർ ചെയ്ത 15 പേർക്ക് ഗ്രോ ബാഗിൽ തൈകൾ നടുന്നത് മുതൽ ട്രാക്ടർ ഓടിക്കുന്നതുവരെയുള്ള പരിശീലനം സെന്ററിൽനിന്നു നൽകി.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ അഗ്രോ സർവീസ് സെന്റർ
01:16 AM Nov 04, 2018 | Deepika.com