നെടുമങ്ങാട് : റേഷൻ കടകളെ നവീകരിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ഇരിഞ്ചയം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിനെ സൂപ്പർ മാർക്കറ്റാക്കിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗി ക്കുകയായിരുന്നു അദേഹം. സി. ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ആദ്യ വിൽപ്പന നടത്തി .
ബ്ലോക്ക് പ്രസിഡന്റ് ബി.ബിജു, പാട്ടത്തിൽ ഷെരീഫ്, പൂവത്തൂർ ജയൻ, പി.എസ്. ലേഖാ , രമാദേവി, ജലജ എന്നിവർ പ്രസംഗിച്ചു.
പൊതുവിതരണ രംഗത്ത് വമ്പിച്ച മാറ്റമുണ്ടായി: മന്ത്രി പി. തിലോത്തമൻ
01:16 AM Nov 04, 2018 | Deepika.com