ശി​ശു​ദി​ന സ്റ്റാ​ന്പ് : അ​നീ​റ്റ് സാ​ലു​വി​ന്‍റെ ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്തു

01:14 AM Nov 04, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ശി​ശു​ദി​ന സ്റ്റാ​ന്പി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​ക്കാ​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​നീ​റ്റ് സാ​ലു​വി​ന് ഒ​ന്നാം സ്ഥാ​നം. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ർ നി​ർ​മല​ഭ​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​നീ​റ്റി​ന്‍റെ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ അ​ദീ​പ് സാ​ലു​വും മി​ക​ച്ച ചി​ത്ര​കാ​ര​നാ​ണ്.
ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി ന​മു​ക്കൊ​രു​മി​ക്കാം എ​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ ചി​ത്ര ര​ച​നാ വി​ഷ​യം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ അ​നീ​റ്റും അ​ദീ​പും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.മു​ൻ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്ന കോ​ത​മം​ഗ​ലം കോ​യി​ക്ക​കു​ടി സാ​ലു ജോ​സ​ഫി​ന്‍റെ​യും ഇ​ടു​ക്കി അ​ടി​മാ​ലി മ​ട​ച്ചി​പ്പാ​വി​ൽ സി​ൽ​വി സാ​ലു​വി​ന്‍റെ​യും മ​ക​നാ​ണ് അ​നി​റ്റ് സാ​ലു.
ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജാ​ണ് മി​ക​ച്ച വ​ര തെ​ര​ഞ്ഞെ​ടു​ത്ത​ത്.
14 ന് ​തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ശി​ശു​ദി​ന സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർ റി​ട്ട.​ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം സ​മ്മാ​നം വി​ത​ര​ണം​ചെ​യ്യു​മെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി. ദീ​പ​ക് അ​റി​യി​ച്ചു.