നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കുന്ന 700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെയും സംസ്ഥാനത്തെ ആദ്യ ഡീ അഡിക്ഷന് സെന്റര്‍ വിമുക്തിയുടെയും ഉദ്ഘാടനം ഏഴിന് നടത്തും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സര്‍ജിക്കല്‍, ഓര്‍ത്തോ വാര്‍ഡുകള്‍,കാഷ്വാലിറ്റി നടപ്പാത എന്നിവയുടെ നവീകരണം, സോളാര്‍ വൈദ്യുതി സിസ്റ്റം, പുതിയ കിടക്കകള്‍, എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് 250 കെവി ഹൈ ടെന്‍ഷന്‍ വൈദ്യുതി സബ് സ്റ്റേഷന്, ജെറിയാട്രിക് വാര്‍ഡ്, അനുയാത്ര, മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പുതിയ പേവാര്‍ഡ്, സിസിടിവി കാമറ, ബ്ലഡ് ബാങ്ക് എന്നിവയും എംഎല്‍എ ഫണ്ടും കാരുണ്യ ഫണ്ടും വിനിയോഗിച്ച് 20 ഡയാലിസിസ് മെഷീന്, രാജീവ്ഗാന്ധി ബയോടെക്നോളജി ലാബ് തുടങ്ങിയവയും ആശുപത്രിയിൽ സജ്ജമാക്കും.
ഏഴിന് വൈകുന്നേരം അഞ്ചിന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി കെ.കെ ശൈലജ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
തുടർന്ന് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്വി.കെ. മധു ഉദ്ഘാടനം ചെയ്യും. ഡിഅഡിക്ഷന്‍ സെന്ററിന്റെ വിശദീകരണം എക്സൈസ് കമ്മീ ഷണര്‍ ഋഷിരാജ്സിംഗ് നിര്‍വഹിക്കും.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏഴിന്
01:14 AM Nov 04, 2018 | Deepika.com