സ്വ​ർ​ണേന്ദു​വി​ന്‍റെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

01:14 AM Nov 04, 2018 | Deepika.com
വി​ഴി​ഞ്ഞം: ഹാ​ജ​ർ തി​ക​യാ​ത്ത​തി​നാ​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന​റി​ഞ്ഞ വി​ഷ​മ​ത്തി​ൽ​ജീവനൊടുക്കിയ കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി സ്വ​ർ​ണേ​ന്ദു മു​ഖ​ർ​ജി (18)യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

സ്വ​ർ​ണേന്ദു​വി​ന്‍റെ മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ ഇ​ന്ന​ലെ അ​ച്ഛ​ൻ ദി​യാ​താ മു​ഖ​ർ​ജി​യും അ​മ്മ സ്വാ​ഗ​ത മു​ഖ​ർ​ജി​യും​ കോ​വ​ളം സ്റ്റേ​ഷ​നി​ൽ എ​ത്തി​ കോ​ള​ജ് അ​ധി​കൃ​ത​രാ​ണ് മ​ക​ന്‍റെ​ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളെ​ന്ന് ആ​രോ​പി​ച്ച് കോ​വ​ളം പോ​ലീ​സി​ൽ പ​രാ​തി ​ന​ൽ​കി​യി​രു​ന്നു.​ പ​രാ​തി ​സ്വീ​ക​രി​ച്ച പോ​ലീ​സ് ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ച്ച​യോ​ടെ സ്വ​ർ​ണേന്ദു​വി​ന്‍റെ മൃ​ത​ശ​രീ​രം ശാ​ന്തി​ക​വാ​ടത്തി​ൽ സം​സ്ക​രി​ച്ചു.​കോ​ള​ജ് അ​ധി​കൃ​ത​രു​ടെ നി​രു​ത്ത​ര​വാ​ദ​ത്തി​നെ​തി​രേ ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ള​ജി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തിൽ കലാശിച്ചു.

ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് ക​മ്പ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.