സ​ർ​ക്കാ​ർ ന​ട​പ​ടി ജ​ന​ദ്രോ​ഹ​പ​രം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്

11:55 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്ത വ​സ്തു​ക്ക​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ന​ശി​പ്പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​തെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ കാ​ത്ത് വ​ച്ച് വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ വ​സ്തു​ക്ക​ളും ന​ശി​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നി​വി​ല്ല. ദാ​നം കി​ല്ലി​യ വ​സ്തു​ക്ക​ൾ​പ്പോ​ലും യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സ​ഹാ​യം ന​ൽ​കാ​തെ ക​ർ​ഷ​ക ജ​ന​ത​യെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ മാ​പ്പു​പ​റ​യ​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ടോ​മി തേ​ക്കു​മ​ല, പി.​എം. ബെ​ന്നി, ബൈ​ജു ചാ​ക്കോ, ജോ​സ് കാ​ര​നി​ര​പ്പേ​ൽ, ബാ​ബു പ​ന്നി​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.