കാട്ടിക്കുളം: കുരുമുളക് കൊഴിച്ചിലും വള്ളികൾ നശിക്കുന്നതും കർഷകർക്ക് തിരിച്ചടിയാകുന്നു. അരണപ്പാറ വാകേരി ആക്കൊല്ലി രാജന്റെ ഒരേക്കർ തോട്ടത്തിലെ കുരുമുളക് വള്ളികളാണ് നശിച്ചത്. ഇലകൾ പഴുത്ത് വള്ളികൾ കരിഞ്ഞുണുങ്ങുന്ന അവസ്ഥയിലാണ് തോട്ടം. വിളവിന് പാകമായ കുരുമുളക് തിരികളാണ് കൊഴിഞ്ഞ് വീഴുന്നത്.
ബാങ്കുകളിലെ വായ്പ്പകൾ പോലും തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ കുഴയുകയാണ് കർഷകർ. പുനരുദ്ധാരണ പദ്ധതികളും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. ധനസഹായത്തിന് അപേക്ഷിച്ചിട്ട് പ്രയോജനമില്ലെന്നും ഇവർ പറയുന്നു.
കർഷകർക്ക് തിരിച്ചടിയായി കുരുമുളക് നശിക്കുന്നു
11:55 PM Nov 03, 2018 | Deepika.com