ടി. ​കേ​ശ​വ​ൻ സ്മാ​ര​ക ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ആ​റി​ന്

11:54 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: കൊ​ച്ചു​ത​റ​യി​ൽ ടി. ​കേ​ശ​വ​ൻ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള ജി​ല്ലാ സീ​നി​യ​ർ, ജൂ​ണി​യ​ർ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ആ​റി​നു സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ൽ​ഐ​സി ഹാ​ളി​ൽ ന​ട​ത്തു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ദാ​സ്, വി.​പി. ബോ​സ്, വി.​ആ​ർ. സ​ന്തോ​ഷ്, കെ. ​രാ​ജു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10നു ​ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ക്കും. ക​ലാ​ക്ഷേ​ത്ര പ്രി​ൻ​സി​പ്പ​ൽ പീ​റ്റ​ർ പെ​രി​ങ്ങാ​ട്ടേ​ൽ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ക്കും.
കു​ട്ടി​ക​ളി​ൽ ചെ​സ് ക​ളി​യി​ൽ ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മു​പ്പ​തി​ല​ധി​കം ഫി​ഡെ റേ​റ്റ​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കും. സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കു പ്രൈ​സ് മ​ണി​യും ജൂ​ണി​യ​ർ താ​ര​ങ്ങ​ൾ​ക്കു ട്രോ​ഫി​യും മെ​ഡ​ലും സ​മ്മാ​നി​ക്കും. വി​ശ​ദ​വി​വ​ര​ത്തി​നു ഫോ​ണ്‍: 9605020305, 9744056901.