പുൽപ്പള്ളി: നാഷണൽ ഐസിടി (ഇൻഫർമേഷൻ ആൻഡ് കംപ്യൂട്ടർ ടെക്നോളജി) അവാർഡ് കബനിഗിരി നിർമല ഹൈസ്കൂളിലെ അധ്യാപകനായ കുറുവച്ചാട്ട് മധുവിന് ലഭിച്ചു. സംസ്ഥാനത്ത് മൂന്ന് പേർക്കാണ് അവാർഡ് ലഭിച്ചത്.
മെയിൽ ഡൽഹിയിൽ നടന്ന പ്രസന്റേഷനിൽ നിന്നാണ് അവാർഡിന് തെരഞ്ഞെടുത്തത്. 21ന് ഡൽഹിയിൽ വച്ചാണ് അവാർഡ് ദാനം. കബനിഗിരി നിർമല സ്കൂളിൽ 27 വർഷമായി ഫിസിക്സ് അധ്യാപകനാണ്. ഭാര്യ ബിന്ദു വിജയ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. മക്കൾ: അളകനന്ദ, അഭിമന്യു.
നാഷണൽ ഐസിടി അവാർഡ് പുൽപ്പള്ളി സ്വദേശി മധുവിന്
11:54 PM Nov 03, 2018 | Deepika.com