തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി

11:54 PM Nov 03, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പെ​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന തീ​ർ​ത്ഥ​യാ​ത്ര​യ്ക്ക് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ മു​ന്നി​മേ​ൽ കു​ർ​ബ്ബാ​ന​യ്ക്ക് മ​ല​ബാ​ർ മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പൗ​ലോ​സ് കോ​ർ എ​പ്പി​സ്ക്കോ​പ്പ നാ​ര​ക​ത്ത്പു​ത്ത​ൻ​പു​ര​യി​ൽ, ഫാ.​റെ​ജി പോ​ൾ ച​വ​ർ​പ്പ​നാ​ൽ, ഫാ.​സ​ജി ചൊ​ള്ളാ​ട്ട്, ഫാ.​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, ഫാ.​ഷൈ​ജ​ൻ കു​ര്യാ​ക്കോ​സ് മ​റു​ത​ല, ഫാ.​ജോ​ണ്‍ മാ​രി​യി​ൽ, ഫാ. ​ബേ​സി​ൽ ക​ര​നി​ല​ത്ത്, ഫാ.​അ​നി​ൽ കൊ​മ​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.