കൽപ്പറ്റ: ബാലുശേരി, കുറ്റ്യാടി, കോടഞ്ചേരി, തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ ഉൾപ്പെട്ട മൂന്നു പേർ പിടിയിലായി. കോഴിക്കോട് ചക്കിട്ടപ്പാറ ഉമ്മിണിക്കുന്നുമ്മൽ പ്രദീഷ്കുമാർ(30), ഈങ്ങാപ്പുഴ വിളഞ്ഞിപിലാക്കൽ മുഹമ്മദ്ഷാഫി(23), ഈങ്ങാപ്പുഴ ഞാറയ്ക്കൽ റഫീഖ് (39) എന്നിവരെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞരാത്രി പുതിയസ്റ്റാൻഡിനടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണക്കേസ് പ്രതികളാണെന്നു മനസിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മോഷണക്കേസ് പ്രതികൾ പിടിയിൽ
11:54 PM Nov 03, 2018 | Deepika.com