കൽപ്പറ്റ: മലന്പുഴ ഐടിഐക്ക് സമീപത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏഴു മുതൽ ഒന്പതു വരെ മുട്ടക്കോഴി വളർത്തലിൽ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു.
താത്പര്യമുളളവർ നേരിട്ടോ ഫോണ് മുഖേനയോ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ആധാർ കാർഡ് സഹിതം ഏഴിനു രാവിലെ 10ന് മുന്പ് കേന്ദ്രത്തിൽ എത്തണം. ഫോണ്: 0491 2815454,8281777080.
ക്വട്ടേഷൻ ക്ഷണിച്ചു
കൽപ്പറ്റ: തിരുനെല്ലി ആശ്രമം സ്കൂളിലെ വിദ്യാർഥികളെ നവംബർ 17,18 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കായികമേളയിൽ പങ്കെടുപ്പിക്കുവാൻ കൊണ്ടുപോകുന്നതിന് വാഹന ഏജൻസികളിൽ നിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു.
15 വിദ്യാർഥികളും ജീവനക്കാരുമാണ് സംഘത്തിലുണ്ടാവുക. ക്വട്ടേഷൻ 12ന് ഉച്ചകഴിഞ്ഞു രണ്ടിനകം തിരുനെല്ലി ആശ്രമം സ്കൂളിൽ ലഭിക്കണം. അന്ന് 2.30നു തുറക്കും. ഫോണ്: 04935 210330.
മുട്ടക്കോഴി വളർത്തൽ പരിശീലനം
11:52 PM Nov 03, 2018 | Deepika.com