തരിയോട്: കണിയാന്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയ വിഭാഗത്തിൽ നിർമല ഹൈസ്കൂൾ ഓവറോൾ കിരീടം നേടി. ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും നിർമല ഹൈസ്കൂളിനാണ്.
വിദ്യാലയത്തിൽനിന്നുള്ള കുട്ടികളിൽ 14 പേർ പ്രവൃത്തിപരിചയമേളയിലും അഞ്ചു പേർ ഗണിതശാസ്ത്രമേളയിലും ജില്ലാതല മത്സരത്തിനു യോഗ്യത നേടി. വിജയികളെ പിടിഎ അഭിനന്ദിച്ചു.
വൈത്തിരി ഉപജില്ലാ ശാസ്ത്രമേള: തരിയോട് നിർമലയ്ക്കു ഓവറോൾ കിരീടം
11:52 PM Nov 03, 2018 | Deepika.com