ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നം: ജി​ല്ലാ​ത​ല ആ​ച​ര​ണം നാ​ളെ ക​ൽ​പ്പ​റ്റ​യി​ൽ

11:52 PM Nov 03, 2018 | Deepika.com
ക​ൽ​പ്പ​റ്റ: മൂ​ന്നാ​മ​ത് ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ച​ര​ണം നാ​ളെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഡോ.​എ.​പി.​ജെ. അ​ബ്ദു​ൽ​ക​ലാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ത്തു​മെ​ന്നു ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഇ.​എ. സോ​ണി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പൊ​തു​ജ​നാ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം. ശി​ൽ​പ്പ​ശാ​ല, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം, ഒ​പ്പ​മു​ണ്ട് ആ​യു​ർ​വേ​ദം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം എ​ന്നി​വ ഉ​ണ്ടാ​കും. ഉ​ച്ച​വ​രെ നീ​ളു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കും. രാ​വി​ലെ 10നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ, തെ​ര​ഞ്ഞെ​ടു​ത്ത ആ​ശ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി മാ​ന​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ തി​രു​നെ​ല്ലി, ത​വി​ഞ്ഞാ​ൽ, എ​ട​വ​ക, വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​തി​നാ​യി ദേ​ശീ​യ ആ​യു​ഷ് മി​ഷ​ൻ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജീ​വി​ത​ച​ര്യ-​ഭ​ക്ഷ​ണ​ശൈ​ലി പ്ര​ചാ​ര​ണം, ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ. പ്രീ​ത, സീ​നി​യ​ർ സൂ​പ്ര​ണ്ട് സി. ​ര​ജ​നി, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​എ​ബി ഫി​ലി​പ്പ്, ഡോ.​വി.​പി. ആ​രി​ഫ്, ഡോ.​ടി.​എ​ൻ. ഹ​രി​ശ​ങ്ക​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സാ​ജു കെ. ​രാ​ജ്, ഹെ​ഡ് ക്ലാ​ർ​ക്ക് കെ. ​ച​ന്ദ്ര​ജ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് സ്റ്റാ​ഫ് സു​ധാ​ക​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.